ഓസ്‌കാറില്‍ മത്സരിക്കാന്‍ അഞ്ചു ആനിമേഷന്‍ ചിത്രങ്ങളുടെ നോമിനേഷന്‍ പുറത്തിറക്കി

ഇത്തവണ അഞ്ച് ആനിമേഷന്‍ ചിത്രങ്ങളാണ് ഓസ്‌കാറില്‍ മത്സരിക്കാന്‍ എത്തുന്നത്

ഓസ്‌കറില്‍ പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷന്‍ ചിത്രം. ഇത്തവണ അഞ്ച് ആനിമേഷന്‍ ചിത്രങ്ങളാണ് ഓസ്‌കാറില്‍ മത്സരിക്കാന്‍ എത്തുന്നത്.

ബ്രാഡ് ബേഡിന്റെ ‘ഇന്‍ക്രെഡിബിള്‍സ്’, വെസ് ആന്‍ഡേഴ്‌സണിന്റെ ‘ഐല്‍ ഓഫ് ഡോഗ്‌സ്’, മമോറു ഹൊസോഡയുടെ ‘മിറൈ’, റിച്ച് മൂറെ – ഫില്‍ ജോണ്‍സ്റ്റണ്‍ ടീമിന്റെ ‘റാല്‍ഫ് ബ്രേക്ക്‌സ് ദ ഇന്‍ന്റര്‍നെറ്റ്’, പീറ്റര്‍ റാംസെയുടെ ‘സ്‌പൈഡര്‍മാന്‍ ഇന്‍ടു ദ സ്‌പൈഡര്‍ വേഴ്‌സ്’ എന്നിവയാണ് ഇത്തവണ മത്സരിക്കാന്‍ എത്തുന്ന ആനിമേഷന്‍ ചിത്രങ്ങള്‍.

കഴിഞ്ഞ വര്‍ഷം ‘കോകോ’ ആയിരുന്നു മികച്ച ആനിമേഷന്‍ ചിത്രമായത്. എങ്കിലും സ്‌പൈഡര്‍മാന്‍ ഇന്‍ടു ദ സ്‌പൈഡര്‍ വേഴ്‌സിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബിലും മികച്ച ആനിമേഷന്‍ ചിത്രമായത് സ്‌പൈഡര്‍മാന്‍ ആയിരുന്നു.

ഇന്‍ക്രെഡിബിള്‍സ് പരമ്പരയിലെ രണ്ടാം ചിത്രം ഇന്‍ക്രെഡിബിള്‍സ് 2 ഉം കടുത്ത മത്സരം കാഴ്ചവെച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും കഴിഞ്ഞാല്‍ സാധ്യതാ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഐല്‍ ഓഫ് ഡോഗ്‌സ് ആണ്. ഇന്‍ക്രെഡിബിള്‍സ് പോലെ ഡിസ്‌നി കുടുംബത്തില്‍ നിന്ന് വന്ന ചിത്രമാണ് നോമിനേഷന്‍ നേടിയ റാല്‍ഫ് ബ്രേക്ക്‌സ് ദ ഇന്റര്‍നെറ്റ്.

വലിയ സ്റ്റുഡിയോകളുടെ പെരുമയില്ലാതെ എത്തി നോമിനേഷന്‍ നേടിയ ചിത്രമാണ് മിറൈ. ജപ്പാനില്‍ നിന്ന് ആദ്യമായാണ് ഇത്തവണ ഓസ്‌കറില്‍ മത്സരിക്കാനുള്ള നോമിനേഷനില്‍ എത്തുന്നത്.

Exit mobile version