ചെന്നൈ: തമിഴ് സിനിമാതാരവും തമിഴക വെട്രി കഴകം തലവനുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ നാളെ നേരിൽ കാണും. ഇത് സ്വകാര്യ പരിപാടിയാണെന്ന് ആണ് റിപ്പോർട്ടുകൾ.
മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും.
രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം 41 പേരാണ് കരൂർ ദുരന്തത്തിൽ മരിച്ചത്. ദീപാവലിക്ക് മുൻപ് കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായമായി 20 ലക്ഷം വീതം ടിവികെ നേതാക്കൾ അയച്ചുകൊടുത്തിരുന്നു.
















Discussion about this post