തിരുവനന്തപുരം: അമിതവേഗതയിൽ വന്ന കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ
ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ്
നാടിനെ ഒന്നടങ്കം നടുക്കിയ അപകടമുണ്ടായത്.
മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.
ഓഗസ്റ്റ് 10നായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശിയായ എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനം ഓട്ടോറിക്ഷകളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറി ഇരുമ്പ് റെയിലിംഗിലൂടെ ഇടിച്ചുകയറി അഞ്ച് മീറ്റർ അകലെയാണ് നിന്നത്.
രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ ഡ്രൈവർമാരുമടക്കം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇതിൽ ഒരാളായ ഓട്ടോറിക്ഷ ഡ്രൈവർ ഷാഫി (42 ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു.














Discussion about this post