കല്‍പ്പറ്റ: ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തില്‍ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദുരന്തത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചര്‍ച്ചകളില്‍ ഉയരുന്നത്. പുതുവര്‍ഷം പുതുനഗരത്തിലേക്കായിരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍.
ഇപ്പോള്‍ പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷകള്‍ പരിഗണിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബര്‍ 31ന് മുമ്പ് വീട് നിര്‍മാണം പൂര്‍ത്തിയാക്കും.
സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയെ പോലും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങള്‍ ഉണ്ടായെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിനായി പണം പിരിച്ചവര്‍ പരസ്പരം തര്‍ക്കിച്ചാല്‍ മതി. സര്‍ക്കാരിനെ അതില്‍ വലിച്ചിഴക്കേണ്ട. സന്നദ്ധ സംഘടനകള്‍ എല്ലാം സര്‍ക്കാരുമായി സഹകരിക്കണെമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.














Discussion about this post