തൃശൂര്‍: അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം.
പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് ആണ് മരിച്ചത്. 30 വയസ്സായിരുന്നു.
തൃശൂര്‍ എംജി റോഡില്‍ ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. നഗരത്തിലെ ഒരു ഫാര്‍മസിയിലെ ജീവനക്കാരനാണ് വിഷ്ണു. അമ്മയെയും കൂട്ടി വടക്കുംനാഥൻ ക്ഷേത്രദർശനത്തിന് പോകുമ്പോഴായിരന്നു അപകടം.
കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടത്.
സ്‌കൂട്ടറില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോള്‍ വാഹനം മറഞ്ഞു. റോഡില്‍ വീണ യുവാവിന്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി.
ഗുരുതര പരിക്കുകളോടെ അമ്മ പത്മിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















Discussion about this post