കൊച്ചി: കേരള പുറങ്കടലിൽ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503ലെ ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പലിലെ നാലു ജീവനക്കാരെക്കുറിച്ച് ഒരു വിവരവും ഇല്ല.
കാണാതായവരില്‍ രണ്ടുപേര്‍ തയ്വാന്‍ സ്വദേശികളും ഒരാള്‍ ഇന്‍ഡൊനീഷ്യക്കാരനും മറ്റൊരാള്‍ മ്യാന്‍മാര്‍ സ്വദേശിയുമാണ്. ഇവര്‍ കപ്പലില്‍ത്തന്നെ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് സേനകള്‍.
ജീവനക്കാരെ കണ്ടെത്താൻ നാവിക-തീരരക്ഷാ സേനകള്‍ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും പ്രത്യേകമായി നിയോഗിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്നറുകളിലൊന്നില്‍ സ്‌ഫോടനുമുണ്ടായതിനു പിന്നാലെയാണ് തീപ്പിടിത്തമുണ്ടായത്.
കാണാതായ നാലുപേര്‍ ആ സമയത്ത് ആ ഭാഗത്തുണ്ടായിരുന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.
ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്.
















Discussion about this post