തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളായ വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ ഇന്നലെയും കണ്ടെത്താനായില്ലെന്ന് മ്യൂസിയം പൊലീസ്.
കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഇന്നലെ വൈകുന്നേരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്.
ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ നൽകിയ പരാതിയിൽ പറയുന്നത്.
ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ഷോപ്പിൽ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്.
Discussion about this post