കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം ഫോര്‍ട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കല്‍ വീട്ടില്‍ അനൂപ് ബെന്നി (32) ആണ് മരിച്ചത്. വിമാനത്തില്‍ വെച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ മുംബൈയിലാണുള്ളത്.
കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ജീവനക്കാരനുമായിരുന്നു. ഭാര്യ ആന്‍സി സാമുവേല്‍. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്‌കാരം പിന്നീട് ഫോര്‍ട്ട് കൊച്ചി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയില്‍.
Discussion about this post