റിയാദ്: സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാര്‍ (52) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് തുഖ്ബ സ്ട്രീറ്റ് 20ല്‍ റോഡിലെ സീബ്ര ലൈനില്‍ കൂടി മറുഭാഗത്തേക്ക് പോകാന്‍ ശ്രമിക്കവേ എതിരെ വന്ന കാര്‍ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു.തുഖ്ബയില്‍ എ.സി വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഗോപകുമാര്‍. 16 വര്‍ഷത്തോളമായി ദമ്മാമില്‍ പ്രവാസിയാണ്.
Discussion about this post