കൊച്ചി: ഭര്‍ത്താവ് മരിച്ചാലും ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി.വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ മരണശേഷം സഹോദരങ്ങളും ഭാര്യമാരും ഭര്‍തൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടില്‍നിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവ് മരിച്ച യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
ഭര്‍ത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്നും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എം.ബി സ്‌നേഹലതയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തില്‍ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്‌നേഹലത പറഞ്ഞു. ഭാര്യയ്ക്ക് താമസിക്കാനുള്ള അവകാശം നിയമം പ്രദാനം ചെയ്യുമ്പോള്‍ സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും കോടതി പറഞ്ഞു.
Discussion about this post