മലപ്പുറം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവരില്‍ കോണ്ടഗ്രസുകാര് ഇല്ല. ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. അക്രമം കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനായുണ്ടെങ്കില്‍ കാണിച്ചുതരൂ. അങ്ങനെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. ഈ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ അക്രമമുണ്ടായ സമയത്ത് കോണ്‍ഗ്രസും ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ഈശ്വരവിശ്വാസികളായ ഭക്തര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കരുക്കളാകരുത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അന്ത്യംവരെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
സാമുദായിക ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം സിപിഎമ്മിനും ശബരിമലയെ മറ്റൊരു അയോധ്യയാക്കണമെന്ന ലക്ഷ്യം ബിജെപിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post