BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മന്, പെണ്മക്കളേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാര്‍; ചെറിയാന്‍ ഫിലിപ്പ്

Akshaya by Akshaya
July 23, 2023
in Kerala News
0
chady oommen |bignewslive
30
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ അര്‍ഹത മകന്‍ ചാണ്ടി ഉമ്മനാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്.

READ ALSO

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

June 15, 2025
2
അതിതീവ്ര മഴ, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  അവധി

അതിതീവ്ര മഴ, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

June 15, 2025
2

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചാണ്ടി ഉമ്മന് പിന്തുണയുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായതെന്ന് ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

also read: കെപിസിസി ഓഫീസിൽ ഉമ്മൻചാണ്ടിയുടെ പൊതദർശനത്തിനിടെ വൻപോക്കറ്റടി; ഉപേക്ഷിക്കപ്പെട്ട നിലയിൽ കൂട്ടത്തോടെ പഴ്‌സുകൾ, ഇന്ദിരാഭവന്റെ പരിസരത്തും ഹോട്ടലുകളിലും

അതേസമയം, ഒരു വീട്ടില്‍ നിന്നും ഒരാള്‍ മതി എന്ന തന്റെ നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ ചാണ്ടി ഉമ്മന് നേതൃത്വനിരയില്‍ വലിയ സ്ഥാനം ലഭിക്കുമെന്ന് തീര്‍ച്ചയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

also read: അപകടത്തില്‍ മരിച്ച ഉറ്റ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങവെ ബൈക്കില്‍ ലോറിയിടിച്ചു, 55കാരന് ദാരുണാന്ത്യം

വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാറാകുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചാണ്ടി ഉമ്മന്‍ അനന്തരാവകാശി: ചെറിയാന്‍ ഫിലിപ്പ്

ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ എല്ലാ വിധ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്.

ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നഗ്ന പാദനായി അനേക കിലോമീറ്റര്‍ നടന്നയാളാണ്. ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നയുടന്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോള്‍ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താന്‍ ആരോടും പറയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം എം ഹസ്സനും കെ സി ജോസഫും ചര്‍ച്ചയില്‍ പങ്കാളിയായി. ഒരു വീട്ടില്‍ നിന്നും ഒരാള്‍ മതി എന്ന തന്റെ നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ അറിവു കൂടാതെ കെ.സി.വേണുഗോപാല്‍ മുന്‍ കൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഔട്ട് റീച്ച് വിഭാഗം ചെയര്‍പെഴ്സണ്‍ ആക്കുന്നത്. കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ ചാണ്ടി ഉമ്മന് നേതൃത്വനിരയില്‍ വലിയ സ്ഥാനം ലഭിക്കുമെന്ന് തീര്‍ച്ച. 1999-ല്‍ അച്ചു ഉമ്മനെ മാര്‍ ഇവാനിയോസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആക്കാനും കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനും ഞാനും ശരത്ചന്ദ്രപ്രസാദും കൂടി മുന്‍ കൈ എടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി എതിര്‍ക്കുകയാണുണ്ടായത്. വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി.

മൂത്ത മകള്‍ മറിയ ഉമ്മന്‍ കുട്ടിക്കാലം മുതല്‍ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രാസംഗികരായിരുന്നു. ജനിച്ച നാള്‍ മുതല്‍ മുന്നു മക്കളോടും അടുപ്പമുണ്ടായിരുന്ന ഞാന്‍ എന്നും അവരെ പ്രോഝാഹിപ്പിച്ചിരുന്നു. വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാറാകും.
1976-ല്‍ മാര്‍ ഇവാനിയോസ് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എന്നെ വിളിച്ചു വരുത്തി കെ.കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്തത്.

രാഷ്ട്രീയ തല്പരനായിരുന്ന മുരളി അതില്‍ നിരാശനായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മുരളീധരനെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കിയതും കെ.പി.സി.സി പ്രസിഡണ്ടാക്കിയതും എ.കെ.ആന്റണിയാണ്. 1998 ല്‍ പത്മജയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരണമെന്ന് കെ.കരുണാകരനോട് ആവശ്യപ്പെട്ടത് ഞാനാണ്. എന്റെ നിര്‍ദ്ദേശം മാനിച്ചാണ് എ.കെ.ആന്റണി പത്മജയെ കെ.ടി.ഡി.സി ചെയര്‍മാനാക്കിയത്.
കെ.കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കള്‍ക്ക് കേരള ജനതയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ എന്നും സ്ഥാനമുണ്ടായിരിക്കും.

Tags: Chandy Oommencheriyan philipcongressoommenchandy

Related Posts

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
Kerala News

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

June 9, 2025
3
വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്
Kerala News

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
2
അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
9
കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്
Kerala News

കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്

May 12, 2025
13
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ്   എംജി കണ്ണന്‍ അന്തരിച്ചു
Kerala News

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എംജി കണ്ണന്‍ അന്തരിച്ചു

May 11, 2025
8
കെ സുധാകരനെ മാറ്റി, കെപിസിസി അധ്യക്ഷൻ ഇനി സണ്ണി ജോസഫ്
News

കെ സുധാകരനെ മാറ്റി, കെപിസിസി അധ്യക്ഷൻ ഇനി സണ്ണി ജോസഫ്

May 8, 2025
8
Load More
Next Post
‘ പാപ്പു എന്റെ മകളാണ്, ആ ഒരു ബന്ധം മാത്രമേ ഞാനും അമൃതയും തമ്മിലുള്ളൂ’ ; തുറന്നു പറഞ്ഞ് ബാല

' പാപ്പു എന്റെ മകളാണ്, ആ ഒരു ബന്ധം മാത്രമേ ഞാനും അമൃതയും തമ്മിലുള്ളൂ' ; തുറന്നു പറഞ്ഞ് ബാല

rain | bignewslive

ഒന്നിച്ച് മൂന്ന് ചക്രവാത ചുഴി, കേരളത്തില്‍ വരും മണിക്കൂറില്‍ പെരുമഴ, മുന്നറിയിപ്പില്‍ മാറ്റം

‘വിദാദ് 2023’, ഇരുപത് യുവതീയുവാക്കൾക്ക് മാംഗല്യം ഒരുങ്ങി; വധുവിന് 10 പവനും വിവാഹവസ്ത്രങ്ങളും; വരന് ഒരു പവനും വിവാഹവസ്ത്രവും സമ്മാനിച്ച് മാതൃകാ ചടങ്ങ്

'വിദാദ് 2023', ഇരുപത് യുവതീയുവാക്കൾക്ക് മാംഗല്യം ഒരുങ്ങി; വധുവിന് 10 പവനും വിവാഹവസ്ത്രങ്ങളും; വരന് ഒരു പവനും വിവാഹവസ്ത്രവും സമ്മാനിച്ച് മാതൃകാ ചടങ്ങ്

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

21 hours ago
7
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

22 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

19 hours ago
4
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

1 week ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version