തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കപ്പല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കപ്പല്‍ അപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് മറ്റന്നാള്‍(ബുധനാഴ്ച) സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.
Discussion about this post