സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നടന് ബാല. ബിഗ് ബി, പുതിയമുഖം, ഷെഫീക്കിന്റെ സന്തോഷം, ചവേര്പട തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട ബാല, ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങി. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ബാല ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, തന്റെ മകള്‍ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്.
ദൈവത്തിന് പോലും ഒരു അച്ഛനെയും മകളെയും വേര്‍പെടുത്താന്‍ അധികാരം ഇല്ല. ആ ഒരു പോയിന്റില്‍ മാത്രമാണ് ഞാനും അമൃതയും തമ്മില്‍ കണക്ഷന് ഉള്ളത്. ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എന്നും നല്ലത് ചെയ്താല്‍ നല്ലത് നടക്കും. മോശം കാര്യങ്ങള്‍ ചെയ്താല്‍ തിരിച്ച് കിട്ടും’, എന്നാണ് ബാലയുടെ മറുപടി.
Discussion about this post