മനുഷ്യര്‍ക്ക് മൃഗങ്ങളോടുള്ളതിനേക്കാള്‍ സ്‌നേഹം അവയ്ക്ക് തിരിച്ചുണ്ടെന്ന് പറയാറുണ്ട്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വില്‍പ്പനയ്‌ക്കെത്തിച്ച ഒരു ആട് ഉടമയെ കെട്ടിപ്പിടിച്ച് കരയുന്നതാണ് വീഡിയോ.
Goat brought to be sold hugs owner, cries like human
pic.twitter.com/k5LwYRKDqW
— Ramasubramanian V. Harikumar
(@Ram_Vegan) July 15, 2022
ഈദിന്റെ സമയത്തുള്ള വീഡിയോ ആണിതെന്നാണ് വിവരം. ചന്തയില്‍ വില്‍പനയ്‌ക്കെത്തിച്ച ആട് ഉടമയുടെ തോളില്‍ ചാരി കണ്ണീര്‍ വാര്‍ക്കുകയാണ്. ആടിന്റെ കരച്ചില്‍ കണ്ട് ഉടമയും ചുറ്റും കൂടിനിന്നവരും കണ്ണീര്‍ തുടയ്ക്കുന്നുമുണ്ട്.
Also read : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് : ഒരാളുടെ മൃതദേഹം കണ്ടെത്തി
റാം വേഗന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്ക് വച്ചത്. 21 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഒരു ഫ്‌ളൂട്ട് പശ്ചാത്തല സംഗീതവും അകമ്പടി നല്‍കിയിട്ടുണ്ട്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.
Discussion about this post