തിരുവനന്തപുരം: ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരൻമാർ അതിൽ നിന്ന് പിൻമാറാൻ സർക്കാർ അഭ്യർത്ഥിക്കണമെന്ന ആവശ്യവുമായി ഗണേഷ് കുമാർ എം.എൽ.എ. നിയമസഭയിൽ സാംസ്‌കാരിക മന്ത്രി വി.എൻ.വാസവനോടാണ് എംഎൽഎ ആവശ്യപ്പെട്ടത്.
113ാം ജന്മവാര്‍ഷികത്തില്‍ ബാലാമണിയമ്മയ്ക്ക് ഗൂഗിളിന്റെ ആദരം
‘ഓൺലൈൻ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളിൽ ആദരണീയരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാൻ, വിരാട് കോലി, യേശുദാസിന്റെ മകൻ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാൽ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളിൽ സ്ഥിരമായി കാണാം.
ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്നും ഈ മാന്യന്മാർ പിൻമാറാൻ സംസ്‌കാരിക മന്ത്രി സഭയുടെ പേരിൽ അഭ്യർത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവർ’ ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ഓൺലൈൻ റമ്മിക്ക് അടിമപ്പെട്ട് നിരവധി ആളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇത്. ഒരു അഭ്യർത്ഥന വേണമെങ്കിൽ നമുക്കെല്ലാവർക്കും നടത്താമെന്നും മന്ത്രി മറുപടിയായി പറഞ്ഞു.
Discussion about this post