ബിഗ്‌സ്‌ക്രീനിലെ സൂപ്പര്‍ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കുറച്ച് ദിവസമായി സിനിമാ ലോകം. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു.
As usual nonsense..
Don’t we just
da news!
— Vijay Deverakonda (@TheDeverakonda) February 21, 2022
ഇപ്പോളിതാ ഈ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വിജയ് ദേവരക്കൊണ്ട രംഗത്തെത്തിയിരിക്കുകയാണ്. “പതിവുപോലെ അസംബന്ധം” എന്നാണ് വാര്‍ത്തയോട് ദേവരക്കൊണ്ട പ്രതികരിച്ചത്. വിവാഹത്തെക്കുറിച്ചാണ് പ്രതികരണം എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇരുവരെയും ചേര്‍ത്തുള്ള വാര്‍ത്ത വീണ്ടും ചര്‍ച്ചയായതിനാല്‍ അതിനുള്ള മറുപടി തന്നെയാവാം ട്വീറ്റ് എന്നാണ് ആരാധകരുടെ നിഗമനം.
വിജയുടെയും രശ്മികയുടെയും വിവാഹം തീരുമാനിച്ചെന്നും അടുത്ത മാസം വിവാഹ നിശ്ചയം ഉണ്ടാകുമെന്നുമൊക്കെയായിരുന്നു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ ഇരുവരും ഡേറ്റിംഗിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഗീതാ ഗോവിന്ദം എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച ഇരുവര്‍ക്കും വലിയ ആരാധക വലയമാണുള്ളത്. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരുടെയും ജോഡി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നുമുള്ള വാര്‍ത്ത ഇരുവരും നേരത്തേയും നിഷേധിച്ചിട്ടുണ്ട്.
Discussion about this post