തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർധനവ്. തുടർച്ചയായി നാലാം ദിവസമാണ് വില വർധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില.
കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില.
Discussion about this post