മലപ്പുറം: പെട്രോള്‍ അടിച്ചതിന് 8,000 രൂപ അധികമായി നല്‍കിയ ആളെ തിരഞ്ഞ് മലപ്പുറത്തെ പെട്രോള്‍ പമ്പുടമ. 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിന് 10,000 രൂപയാണ് കസ്റ്റമര്‍ നല്‍കിയത്.
രണ്ട് മാസം മുമ്പ് ചങ്ങരംകുളം എംവി പെട്രോള്‍ പമ്പിലായിരുന്നു സംഭവം. ഗൂഗിള്‍ പേ വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. വിവരം അറിയാതെ വാഹനയുടമ പോകുകയും ചെയ്തു.
പിന്നീട് കണക്കുനോക്കുമ്പോഴാണ് അധികമായി 8,000 രൂപ കണ്ടതെന്ന് പമ്പുടമ പറയുന്നു. കമ്പനിക്ക് നേരിട്ടാണ് പണം അയക്കുന്നത് എന്നതിനാല്‍ അയച്ച ആളുടെ വിവരങ്ങള്‍ പമ്പില്‍ ലഭ്യമല്ലായിരുന്നു.
Read Also: കേരളത്തിന്റെ പിന്തുണയ്ക്ക് സ്‌നേഹസമ്മാനം: ഫുട്‌ബോള്‍ സ്‌കൂള്‍ തുടങ്ങാനൊരുങ്ങി അര്‍ജന്റീന
എന്നാല്‍ കൂടുതല്‍ പണം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനയുടമ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അക്കൗണ്ട്സ് വിഭാഗം തുക മാറ്റിവെച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും ആരും എത്തിയില്ല. പണം നഷ്ടപ്പെട്ടയാള്‍ വിവരങ്ങളുമായി എത്തിയാല്‍ ഉടന്‍ പണം തിരികെ നല്‍കുമെന്ന് പമ്പുടമ പറയുന്നു.
Discussion about this post