പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ പിന്നിലാക്കി മെട്രോ മാന്‍ ഇ ശ്രീധരന്‍ മുമ്പില്‍. ഇ ശ്രീധരന്‍ 2200 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ജില്ലയിലെ കോങ്ങാട്ട് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. 1500ലേറെ വോട്ടുകള്‍ക്കാണ് ലീഡ്. തൃത്താലയില്‍ വിടി ബല്‍റാമിനെ പിന്നിലാക്കി എംബി രാജേഷ് എഴുപത് വോട്ടിന് മുമ്പിലാണ്. മലമ്പുഴയില്‍ എല്‍ഡിഎഫാണ് മുമ്പില്‍. പാലക്കാട്ടെ 2016ലെ ഫലം ഇങ്ങനെയാണ് ഷാഫി പറമ്പില്‍ (യുഡിഎഫ്) 57,559 ശോഭ സുരേന്ദ്രന്‍ (എന്‍ഡിഎ) 40,076 എന്‍എന്‍ കൃഷ്ണദാസ് (എല്‍ഡിഎഫ്) 38,675 ഭൂരിപക്ഷം 17,483
















Discussion about this post