BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 19, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അഭയ കേസ് പ്രതി സെഫി നിരപരാധി; സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ചതെന്ന് പറഞ്ഞ ഡോക്ടർമാർ അജ്ഞർ, വിദഗ്ധരല്ലെന്നും ഫോറൻസിക് വിദഗ്ധൻ

Anitha by Anitha
January 1, 2021
in Kerala News
0
sephy
172
SHARES
44.6k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സിസ്റ്റർ അഭയ കൊലപാതക കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പ്രതി സെഫി നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫോറൻസിക് വിദഗ്ധൻ. കന്യാസ്ത്രീയായ സെഫി കന്യകാത്വത്തെ കുറിച്ച് എന്തിന് കള്ളം പറയണമെന്നും അവർ കന്യാചർമ്മം വെച്ചുപിടിപ്പിച്ചെന്ന് പറയുന്നത് ആരോപണം മാത്രമാണെന്നുമാണ് ഫോറൻസിക് വിദഗ്ധൻ കൃഷ്ണൻ ബാലചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

READ ALSO

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ, ബിജെപിയിലേക്ക് താൻ പോകില്ല’; ശശി തരൂര്‍

May 19, 2025
3
‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു

‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു

May 19, 2025
5

Sister Abahaya | Kerala News

അഭയയുടെ കൊലയിലേക്ക് നയിച്ച പ്രേരണ തെളിയിക്കുന്ന വിദഗ്ധ പരിശോധനകളിൽ പിഴവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. വിധിയിലേക്ക് നയിച്ച ശാസ്ത്രീയ തെളിവുകൾക്ക് യാതൊരുവിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും അവകാശപ്പെടാനാകില്ലെന്നും സാമാന്യബുദ്ധിയുടെ അളവുകോൽ വെച്ചുനോക്കിയാലും പൊരുത്തക്കേടുകൾ മനസിലാകുമെന്ന് കൃഷ്ണൻ ബാലചന്ദ്രൻ എഴുതുന്നു.അതേസമയം, ഈ ഫേസ്ബുക്ക് കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്നത്.

Abhaya case | Kerala News

കൃഷ്ണൻ ബാലചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

“നിരീശ്വരത്വം” വാദിച്ചോണ്ട് നടക്കാത്ത ഒരു നിരീശ്വരവാദിയാണ് ഞാൻ. അതിന് കാരണവും ഉണ്ട്. തെളിവോ (evidence) യുക്തിയോ (logic) ന്യായമോ (reasoning) ഇല്ലാതെ കൊണ്ട് നടക്കുന്ന “ദൈവം” എന്ന ഒരു മനുഷ്യ നിർമ്മിതമായ ആശയത്തെ ഈ ചേരുവകള്‍ കൊണ്ട് തന്നെ “വാദിച്ച്” നേരിടുക എന്നത് ഒരു നിരര്‍ത്ഥകവും നിഷ്ഫലവുമായ പ്രവർത്തിയായത് കൊണ്ടാണ്. പ്രത്യേകിച്ചും ഈ ആശയം കൊണ്ട് നടക്കുന്നവർ അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ പോലും സന്നദ്ധരാവാത്തവരാണെന്ന ബോധ്യം എനിക്ക് ഉള്ളത് കൊണ്ടാണെന്നും കൂട്ടിക്കോളൂ. നോ പ്രോബ്ലം.
പണ്ടൊക്കെ ഇക്കൂട്ടരുമായി ഇക്കാര്യത്തിൽ സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുത്ത് എന്റെ സമയം മെനക്കെടുത്തിയിട്ടുമുണ്ട്. ആ മണ്ടത്തരം ഇനി കാട്ടില്ല. Christopher Hitchens പറയും പോലെ “that which can be asserted without evidence, can be dismissed without evidence”. ഇക്കാര്യത്തിൽ ഇതാണ് എന്റെയും നിലപാട്.
വിശ്വസിക്കണോ വേണ്ടയോ എന്നുള്ളത് ഒരു personal choice ആണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല.
അത് കൊണ്ട്. ഈശ്വരവിശ്വാസികളായ അച്ഛനമ്മമാരുടെ മകനാണ്. അങ്ങനെയാണ് വളർത്തിയതും വളർന്നതും. അഞ്ച് വയസ്സ് തികയും മുമ്പ് ഒരു ക്രിസ്ത്യൻ കോൺവെന്റ് ബോർഡിങ്ങ് സ്കൂളിലാണ് എന്നേ ചേർത്തത്. അതിഭീകരമായ പീഡനമേറ്റ് തലയിൽ മുൾക്കിരീടമൊക്കെ അണിഞ്ഞ് കൈകളിലും കാലുകളിലും ആണിയടിച്ച നിലയിൽ ഒരു കുരിശിൽ തൂങ്ങി ചോരയൊലിച്ച് നിൽക്കുന്ന മനുഷ്യരൂപമാണ് ബോർഡിങ്ങിലെ ചാപ്പലിലും മിക്ക ഭിത്തികളിലും. അത് കണ്ട് ഭയന്നതിനേക്കാൾ എനിക്ക് അന്ന് കഠിനമായത് അമ്മയേ പിരിഞ്ഞിരിക്കുന്ന വിഷമമയായിരുന്നു.
കുരിശിൽ തൂങ്ങി നിന്നയാളേ മരണം കഴിഞ്ഞ് ഇറക്കി കിടത്തയത് അദ്ദേഹത്തിന്റെ അമ്മയുടെ മടിയിലേക്കായത് കൊണ്ടാവും, (അങ്ങനേം ചില പടങ്ങളുണ്ടായിരുന്നു) ഈ ഭയത്തിന്റെയും വിഷമത്തിന്റെയും ഒടുവിൽ ഒരു ആശ്വാസം കണ്ടെത്തിയിരുന്നത്. അങ്ങനേലും അമ്മേടെ അടുത്ത് എത്തിയല്ലോന്നൊര് ആശ്വാസം.
A painful relief, but relief nevertheless.
==================================
സിസ്റ്റർ അഭയ കേസ്സിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാൻ പറയുന്നത് എന്റെ പ്രവർത്തിമണ്ഡലമായ forensic medicine എന്ന വിഷയത്തേ ആസ്പദമാക്കിയാണ്.
ഈ കേസിന്റെ വിധി നിർണ്ണയിക്കുവാൻ ഉപയോഗിച്ച വൈദ്യശാസ്ത്രപരമായ തെളിവുകൾ (Medical documents of evidentiary value) രണ്ടെണ്ണം ആയിരുന്നു.
അവ രണ്ടും രണ്ട് കന്യാസ്ത്രീകളുടെ ദേഹപരിശോധനകളേ തുടർന്നുള്ള റിപ്പോർട്ടുകളായിരുന്നു. ഒന്ന് മരിച്ച് പോയ ഒരാളുടേതും അടുത്തത് ജീവിച്ചിരിക്കുന്ന (?) ഒരാളുടേതും.
തെളിച്ച് പറഞ്ഞാൽ,
ഒന്ന് സിസ്റ്റര്‍ അഭയയുടെ മൃതശരീരത്തിൽ നടത്തിയ പൊസ്റ്റുമോർട്ടം പരിശോധനയുടെ റിപ്പോർട്ടും, അടുത്തത്, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ, എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും എനിക്ക് ഇപ്പോഴും അറിയാത്ത, ഒരു പരിശോധനയുടെ റിപ്പോർട്ടും.
ആദ്യം സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്മേലുള്ള “expert” മൊഴികൾ
———————————————————–
പരേതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളേപ്പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ വിശ്വാസീയത മൃതദേഹം ഫോട്ടോയെടുത്ത ഫൊട്ടോഗ്രാഫറുടെ മൊഴിയിലാണ് എന്ന് പറയുന്ന ഒരു കോടതി വിധിയാണിത്. എന്നാൽ കോടതിയിൽ ഹാജരാക്കപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയിൽ പറയുന്ന മുറിവുകൾ ഇല്ലെങ്കിൽ പോലും കോടതിക്ക് വിശ്വാസം അയാളേയാണ്.
കോടതി അലക്ഷ്യം എന്ന ഒരു damocles sword തലയ്ക്ക് മേലുള്ളത് കൊണ്ട് ഇക്കാര്യത്തിൽ ഇതിനപ്പുറം ഒന്നും പറയാന്‍ നിർവ്വാഹമില്ല. എന്നാലും ചിലത് പറയാതെ വയ്യാ.. വിധിയിൽ എടുത്ത് പറയുന്ന Dr. കന്തസാമിയുടെ medical depositionൽ നിർണ്ണായയകമായി തീർന്നവ തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനും കഴിയും എന്നതും മറ്റൊരു കാര്യം (അക്കാര്യം വേറേ ഒരു പോസ്റ്റിൽ എഴുതാം).
എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. വിധി വായിച്ചതിൽ നിന്നും അതിൽ രണ്ട് ഡോക്ടർമാരും പറഞ്ഞിരിക്കുന്ന conclusions കളിൽ മിക്കതും, പ്രത്യേകിച്ചും injury interpretation ന്റെ കാര്യത്തില്‍, തീര്‍ത്തും അശാസ്ത്രീയവും, ചിലതൊക്കെ അപ്പാടെ തെറ്റുകളുമാണ്. ശാസ്ത്രീയതയുടെ അളവ് കോലുകൾ പോയിട്ട് സാമാന്യ ബുദ്ധിയുടെ പരിശോധനകളിൽ പോലും നിലനിൽക്കാത്തവയാണ്. The medical conclusions drawn by the experts with regards to the interpretations of the injuries are either unscientific, or even wrong. Forget scientific scrutiny, they don’t even stand the scrutiny of medical common sense.
ഇനി, സിസ്റ്റര്‍ സെഫിയുടെ ശരീരത്തിൽ എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും നിശ്ചയമില്ലാത്ത റിപ്പോർട്ടും അതിന്മേലുള്ള depositionഉം
———————————————————-
അതിലേക്ക് വരും മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം. “ശാസ്ത്രീയ” കുറ്റാന്വേഷണ രീതികളെന്ന് അറിയപ്പെടുന്ന മൂന്ന് കാര്യങ്ങളാണ് നുണപരിശോധന (polygraph test), Brain fingerprinting (അതിന്റെ മലയാളം എന്തുവാന്ന് എനിക്കറിയില്ല), പിന്നെ narco analysis.
ഇവ മൂന്നിനേ പറ്റിയും വെവ്വേറെ പോസ്റ്റുകൾ ഇടാം. അല്ലെങ്കിൽ ഈ എഴുതുന്നത് വല്ലാതെ നീണ്ട് പോകും. ക്ഷമിക്കുക. ഇതിൽ ആദ്യം പറഞ്ഞ രണ്ട് പരിശോധനകളും objective (വസ്‌തുനിഷ്‌ഠമായ) recordings ഉള്ള പരിശോധനകളാണ്. അവയുടെ വാലിഡിറ്റിയും റിലയബിലിറ്റിയും വേറേ കാര്യങ്ങളാണെങ്കിലും narco analysis എന്ന ഭാവനാത്മകത നിറഞ്ഞ (subjectivity) പരിശോധനകളേക്കാളും inter observer variance കുറവുള്ള പരിശോധനകളാണ്.
സത്യം കണ്ടെത്തുന്ന Positive utilityയേക്കാളും നുണ പറയുകയല്ല എന്ന negative result കളാണ് ഇവയേ കൊണ്ട് (polygraph, Brain fingerprinting) ഉപയോഗമുള്ളതെന്ന് ചുരുക്കം.
Narco പരിശോധനക്ക് വിധേയയാകുന്നതിന് മുമ്പ് സിസ്റ്റർ സെഫി CBI ആവശ്യപ്പെട്ടത് പ്രകാരം ഈ രണ്ട് പരിശോധനകളിലൂടെയും കടന്ന് പോയിരുന്നു. ഈ രണ്ട് പരിശോധനകളിലും അവരേ അവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനുള്ള യാതൈന്നും കിട്ടിയിരുന്നില്ല. അതിലും മതി വരാഞ്ഞിട്ടാണ് CBI ആവശ്യപ്പെട്ടത് കാരണം അവർ narco analysis എന്ന പരിശോധനയ്ക്ക് വിധേയയായത്.
നിരന്തരമായ കട്ടിങ്ങിനും എഡിറ്റിങ്ങിനും ശേഷം പോലും (അങ്ങനെ ചെയ്യുന്നതിലൂടെ narco analysis ന്റെ utility അപ്പാടെ തീരുമെങ്കിലും) അതിന്റെ edited ഭാഗങ്ങൾ പൊതു മണ്ഡലത്തില്‍ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്ത് അവരെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ച് തെറ്റായ ഒരു പൊതു ബോധം നിര്‍മ്മിച്ച് എടുക്കാൻ സാധിച്ചു എന്നത് എടുത്തു പറയുന്നു.
അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു.
കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examinationലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു “വിദഗ്ദ്ധ” ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്. പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു.
ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്.
MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം.
നിയമത്തില്‍ ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill amd experience).
ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേം കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു.
ഓർക്കണം,
സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ “കൊല” കേസ് ഇല്ല. “കൊലപാതക” ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!! ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.
നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicineനേ ആയിരുന്നു.
ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു.
ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
അതല്ലേ സത്യം?
പറയൂ….
==================================
ആദ്യം പറഞ്ഞിടത്ത് തന്നെ വരാം. ഞാന്‍ ഒരൂ നാസ്തികനാണ്. എന്നേ ദൈവം അനുഗ്രഹിക്കും എന്നേക്കെ ആശിർവദിക്കുന്നവരോടും, നീതി ബോധമുള്ള നിരീശ്വരവാദി എന്നേക്കെ വിളിക്കുമ്പോഴും ഞാനോരു കാര്യം അടിവരയിട്ട് പറയാം. “പാപികളായ ഞങ്ങൾക്ക് വേണ്ടി” മരിച്ച രക്ഷകനോട് പ്രാർത്ഥിക്കുന്നവരും അല്ലാത്തവരുമായ എല്ലാ വിശ്വാസികളോടുമാണ് പറയുന്നത്. മനസ്സിൽ പാപബോധവും പേറി, നരകത്തിൽ നിന്ന് രക്ഷയും പുനർജന്മങളിൽ നിന്ന് മോക്ഷവും, ഇഹലോകവാസം കഴിഞ്ഞ് ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ നീതിബോധമോ ധർമ്മബോധമോ അല്ല എന്റേത്.
അത് വെറും മനുഷ്യരിലുള്ള വിശ്വാസം മാത്രമാണ്. ഒരു “ചെറിയ വല്യ” ബോധം. അത്രേയൊള്ളു.
“മനുഷ്യൻ”… ആ വാക്ക് പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി പറയണം എന്ന് തോന്നിയത്.
മനുഷ്യനേ മറ്റ് മൃഗങ്ങളിൽ നിന്ന് വേറിട്ട് നിറുത്തുന്നത് അവന്റെ തലച്ചോറാണ്. അവന്റെ brain. നമ്മുടെയൊക്കെ ഈ brainന് ഒരു കഴിവുണ്ട്. അത് ഓരോന്ന് സങ്കല്പിക്കാനുള്ള കഴിവാണ്.
അത് കൊണ്ട് ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ… തയ്യാറെങ്കിൽ മാത്രം.
ഉറച്ച് പോയ അഭിപ്രായങ്ങളല്ലേ… വർഷങ്ങളായി അങ്ങനെ ധരിച്ച് പോയതല്ലേ…
അത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും നമ്മൾ ഒക്കെ മനുഷ്യരല്ലേ…മനുഷ്യർക്ക് മാത്രം ലഭ്യമായ ആ human ability ഒന്ന് ഉപയോഗിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. അതിനി എത്ര ബുദ്ധിമുട്ടായാലും.
ഒരു നിമിഷത്തേക്ക്… വെറും ഒരു fleeting momentലേക്ക്… നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം. സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…?
Take your time.
Imagine she is innocent.
പറ്റിയോ? പറ്റിയെങ്കിൽ മാത്രം… ഇനി ഒരു നിമിഷത്തേക്ക് കൂടി. ഒന്ന് കൂടി… ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു… നമ്മൾ എന്താണ് അവരോട് ചെയതത്?
കഴിഞ്ഞ് പന്ത്രണ്ട് വർഷമായി അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി എന്ന്? അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് എന്ന്? സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footagesലും കാണുന്ന ഒരു ഇമേജ് ഉണ്ട്.
അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവര്‍ മുത്തം വെച്ച് കൊണ്ടേയിരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്.
ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല. അവരുടെ വിശ്വാസം കൂടിയാണ്. ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്.
മേൽപ്പറഞ്ഞ വരിയിൽ രണ്ട് കന്യാസ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. ഒരു നിരീശ്വരവാദിയായ ഞാൻ വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കുന്നു,വീണ്ടും പറയുന്നു .വിശ്വസിക്കണോ വേണ്ടയോ എന്നുള്ളത് ഒരു personal choice ആണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല.
കാരണം അത് ഒരു നിസ്സഹായ ആയ ഒരു സ്ത്രീയേ… ഒരു മനുഷ്യ സ്ത്രീയുടെ പ്രാണനേ നിലനിർത്തുന്നു. അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.ഒരു നല്ല വർഷം കടന്ന് വരട്ടെ….എല്ലാവർക്കും നല്ലത് വരട്ടെ.

Tags: Keralasr. abhayasr.Sephythomas kottoor

Related Posts

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

May 17, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

May 17, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
Kerala News

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

May 16, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News

വരുംദിവസങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത

May 16, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

May 13, 2025
4
മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി നേപ്പാൾ സ്വദേശി
News

മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി നേപ്പാൾ സ്വദേശി

May 12, 2025
7
Load More
Next Post
pm modi | India News

'ഇപ്പോഴാണ് സൂര്യൻ ഉദിച്ചത്'; പുതുവർഷ ദിനത്തിൽ കവിത രചിച്ച് പ്രധാനമന്ത്രി; ആലാപനവും മോഡി തന്നെ!

IFFK | Bignewslive

25-ാമത് ഐഎഫ്എഫ്‌കെ 2021 ഫെബ്രുവരി മുതല്‍; ഇത്തവണ മേള കേരളത്തിലെ നാലു മേഖലകളില്‍, ഡെലിഗേറ്റ് പാസ് ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ

പോസ്റ്റർ വൈറലായപ്പോഴും വെണ്ടക്ക അക്ഷരത്തിലുള്ള തെറ്റ് ആരും ശ്രദ്ധിച്ചില്ല; തിരുത്തിയിട്ടും ആരും ശ്രദ്ധിക്കാതെ പോയ പിഴവുമായി ടൊവീനോ-കനി കുസൃതി ചിത്രം വഴക്ക്

പോസ്റ്റർ വൈറലായപ്പോഴും വെണ്ടക്ക അക്ഷരത്തിലുള്ള തെറ്റ് ആരും ശ്രദ്ധിച്ചില്ല; തിരുത്തിയിട്ടും ആരും ശ്രദ്ധിക്കാതെ പോയ പിഴവുമായി ടൊവീനോ-കനി കുസൃതി ചിത്രം വഴക്ക്

Discussion about this post

RECOMMENDED NEWS

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

13 hours ago
10
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

8 hours ago
8
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ, സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ, സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു

14 hours ago
7
മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version