മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വൈശാലി. ഭരതന്റെ ക്ലാസിക് ചിത്രമായ ‘വൈശാലി’യെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത്.
ദമ്പതികളായ അഭിജിത് ജിത്തുവും മാകു മായയുമാണ് ഫോട്ടോഷൂട്ടിലെ മോഡല്‍സ്. മിഥുന് സാര്‍ക്കരയുടേതാണ് ആശയവും ഫോട്ടോസും. സുകീഷ് കോസ്റ്റ്യുംസ്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ഋഷ്യശൃംഗനെയും വൈശാലിയെയുമാണ് അഭിജിത് ജിത്തുവും മാകു മായയും ഫോട്ടോഷൂട്ടില്‍ പുനരവതരിപ്പിക്കുന്നത്.
വൈശാലിയിലെ ഈ രംഗങ്ങള്‍ പകര്‍ത്തണമെന്ന് ആശയം തോന്നിയപ്പോള്‍ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയും അവര്‍ സമ്മതിക്കുകയുമായിരുന്നുവെന്ന് മിഥുന് പറഞ്ഞു. വൈശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുന് സര്‍ക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുകയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍.
Discussion about this post