കൊച്ചി:കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ അസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ലാലി പി എം രംഗത്ത്.
താൻ വേടനു ഒപ്പമാണെന്ന് ലാലി പി എം പറഞ്ഞു.
അയാൾ കഞ്ചാവല്ല അയാള്‍ പാടിയ റാപ്പുകളാണ് അദ്ദേഹത്തെ നിര്‍ണയിക്കുന്നതെന്നും വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും നടി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
വേടന്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതല്‍ തെളിമയോടെ ശബ്ദം ഇവിടത്തെ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് നേരേ ഉയരണമെന്നും ലാലി പി എം ഫെയ്‌സുബുക്കില്‍ കുറിച്ചു.
Discussion about this post