തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ആത്മാര്‍ത്ഥമായാണ് ഏറ്റെടുത്തതെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞത്.
അതേസമയം മറ്റ് ആരെയെങ്കിലും രക്ഷിക്കാന്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ ഈ പ്രസ്താവന കൊണ്ട് ആരെയെങ്കിലും രക്ഷിക്കാനാവും എന്ന വിശ്വാസം തനിക്കില്ലെന്നും രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചത്. പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. താനെന്ത് തെറ്റാണ് ചെയ്തത്’ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപമാണ് നടക്കുന്നത്. പല ജില്ലകളിലും ഡിസിസികള്‍ക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംഘടനകളുടെ പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. സമാന ഫ്ളക്സുകള്‍ എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ അടക്കം നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി തന്നെ പാര്‍ട്ടിയില്‍ വേണമെന്ന് കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്.
Discussion about this post