വാഷിംഗ്ടണ്‍: ‘നമ്മള്‍ ജയിക്കും’ ബൈഡന്റെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ ട്വീറ്റുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ടാണ് ട്രംപ് രംഗത്തെത്തിയത്.
ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മള്‍ ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിന് ശേഷം മാധ്യമ സ്ഥാപനങ്ങള്‍ അടക്കം ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്വീറ്റ് എത്തിയിരിക്കുന്നത്.
ഞങ്ങളാണ് വലുതെന്നും അവര്‍ തെരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിന് അവരെ ഒരിക്കലും അനുവദിക്കില്ലെന്നും പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ബൈഡന്റെ ജയത്തില്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ചോദ്യം ചെയ്യാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം.
WE WILL WIN!
— Donald J. Trump (@realDonaldTrump) November 10, 2020
















Discussion about this post