കൊച്ചി; സ്ത്രീകള്‍ പുരുഷന്മാരെ ബഹുമാനിക്കണമെന്ന് ശീമാട്ടിയുടെ മാനേജിങ് ഡയറക്ടറും ലീഡ് ഡിസൈനറുമായ ബീന കണ്ണന്. മൂന്നുവര്‍ഷം മുമ്പുള്ള ബീന കണ്ണന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ട് വൈറലായിരിക്കുന്നത്.
കപ്പ ടീവിയിലെ ഹാപ്പിനസ് പ്രൊജക്ട് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബീന കണ്ണന് ഇത്തരത്തില്‍ പ്രതികരിച്ചത്. വീഡിയോയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഞാന്‍ ഒരു ഫെമിനിസ്റ്റ് അല്ല, സ്ത്രീ ശാക്തീകരണം പോലുള്ള ഒന്നിനുവേണ്ടിയും ശബ്ദമുയര്‍ത്താറില്ല. സ്ത്രീകളെക്കാള്‍ ഞാന്‍ പുരുഷന്മാരെ മതിക്കുന്നുവെന്ന് വീഡിയോയില്‍ ബീന കണ്ണന് പറയുന്നു.
ഈ കാലഘട്ടത്തില്‍ ഞാന്‍ കാണുന്നതെന്താണെന്ന് വെച്ചാല്‍ ആണുങ്ങളെ ബഹുമാനിക്കണമെന്ന് നമ്മള് പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഭര്‍ത്താവിനോടും അച്ഛനോടുമെല്ലാം താന്‍ തര്‍ക്കിക്കുമായിരിക്കാം തറുതല പറയുമായിരിക്കാം പക്ഷേ എതിര്‍ത്ത് ചെയ്യില്ലെന്നും ബീന കണ്ണന് കൂട്ടിച്ചേര്‍ത്തു.
നമ്മള് പുരുഷന്മാരെ ബഹുമാനിക്കുന്നു, അവരെ മതിക്കുന്നു. എപ്പോഴും പറയാറില്ലേ ഒരു വിജയിച്ച പുരുഷന്റെ പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്ന്. എന്നപോലെ എന്നോട് ചോദിച്ചാല്‍ എന്റെ സപ്പോര്‍ട്ട് സിസ്റ്റം മുഴുവന്‍ ആണുങ്ങളായിരിക്കുമെന്നും ബീന കണ്ണന് പറയുന്നു.
മുന്നില്‍ രണ്ടു കസേരയെ ഉള്ളു, 3 പേരെ ഇരുത്തണമെങ്കില്‍ ആണുങ്ങളെയെ ആദ്യം ഇരുത്താന്‍ ഞാന്‍ ശ്രമിക്കൂ. പെണ്‍കുട്ടികള്‍ക്ക് വേണ്ടി വേറെ കസേര കണ്ടെത്തും. അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയിരിക്കുന്നത്. ആണ് മയിലിനാണ് പീലി ഉള്ളത്, പെണ് മയിലിന് പീലി ഇല്ല. പെണ് മയിലിനെ കണ്ടാല്‍ നമ്മള് തിരിഞ്ഞോടുമെന്നും ബീന കണ്ണന് വീഡിയയോയില്‍ പറയുന്നു.
ആണ് ആനയ്ക്ക് മാത്രമാണ് കൊമ്പുള്ളത്. ഇത്തരത്തില്‍ പ്രകൃതി പുരുഷനാണ് കൂടുതല്‍ ശക്തി നല്‍കിയിരിക്കുന്നത്. നമ്മള് പ്രെറ്റിയാണ് , നമ്മള് നല്ല ഉടുപ്പൊക്കെ ഇട്ടുനടക്കുന്നു ഒകെ. പക്ഷേ ഒരു ഫിറ്റ് ഫൈറ്റിനൊക്കെ പുറപ്പെട്ടാല്‍, കരുത്തുള്ള സ്ത്രീകള്‍ ഇല്ലെന്നല്ല പക്ഷേ, ആണുങ്ങള് ചെയ്യുന്ന മരം കേറുക , ഹിമാലയത്തിന്റെ മുകളില്‍ കയറുക, നാല് പെട്ടിവലിച്ച് വെക്കുക എന്ന അവസ്ഥയൊക്കെ വരുമ്പോള്‍ നമ്മള് നടുപിടിച്ച് മാറി നില്‍ക്കുമെന്നും, വീഡിയോയില്‍ ബീന കണ്ണന് പറയുന്നു
Discussion about this post