തൃശൂര്‍: സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളായ കളത്തില്‍ ഗോപിയുടെ മകന് ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന് റിക്ഷികേശ് (17), എന്നിവരാണ് കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ചത്.
തൃപ്രയാര്‍ ഏകാദശി ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തായ സബീലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. തൃപ്രയാര്‍ താന്ന്യം കണ്ണന്‍ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും മുങ്ങിമരിച്ചത്.
രണ്ടു പേരുടേയും മുതദേഹം കണ്ടെടുത്തു. ഇരുവരും വലപ്പാട് മായ കോളേജില്‍ ബികോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികളാണ്.
Discussion about this post