കൊച്ചി: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് നടന്നതെന്നും അത് ഫലപ്രദമായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടേയും സ്വപ്ന സുരേഷിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്തെത്തി.
മുഖ്യമന്ത്രിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ (പെടുത്താതിരുന്നാല്‍ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പ്രതിപക്ഷപാര്‍ട്ടിയുടെ വ്യാജപ്രചരണങ്ങള്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തോടുകൂടിതന്നെ പൊളിഞ്ഞിരുന്നു. എന്നിരുന്നാലും കോണ്‍ഗ്രസ്സ്, ബിജെപി അണികള്‍ ഇപ്പോഴും വ്യാജപ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈയൊരു സാഹചര്യത്തിലാണ് രാഷ്ട്രീയ സിനിമാ രംഗത്തുള്ള പ്രമുഖര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post