ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ തികച്ചും പരാജയമായിരുന്നെന്ന് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ഗ്രാഫ് അടക്കം ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെ വിമര്‍ശിക്കുന്നത്.
സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പിലാക്കിയ ലോക് ഡൗണ്‍ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. എന്നാല്‍ ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പരാജയമായിരുന്നെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് 25 മുതലാണ് രാജ്യം മുഴുവന്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ആ ഘട്ടത്തില്‍ വളരെ കുറച്ചു കോവിഡ് രോഗികള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു. ജൂണ്‍ ആദ്യവാരത്തോടെ ലോക്ഡൗണില്‍ ഏതാണ്ട് പൂര്‍ണമായ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിനടുത്ത് ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ ദിവസവും ആയിരത്തിലധികം പേരുടെ വര്‍ധനവ് ഉണ്ടാകുന്നതല്ലാതെ ഒരു ദിവസം പോലും കുറവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടാണ് രാഹുല്‍ ലോക്ഡൗണ്‍ പരാജയമായിരുന്നു എന്ന് വിമര്‍ശിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയെന്ന് രാഹുല്‍ ഇതിലൂടെ വ്യക്തമാക്കുന്നു.
മറ്റ് രാജ്യങ്ങളെ താരതമ്യം ചെയ്യുന്ന ഗ്രാഫും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കോവിഡ് രോഗബാധിതര്‍ കുത്തനെ കൂടിയപ്പോള്‍ മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ലോക്ഡൗണ്‍ പിന്‍വലിക്കുകയും ചെയ്തു. ഇത് ആ രാജ്യങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തുവെന്ന് രാഹുല്‍ പറയുന്നു.
This is what a failed lockdown looks like. pic.twitter.com/eGXpNL6Zhl
— Rahul Gandhi (@RahulGandhi) June 5, 2020















Discussion about this post