ചെന്നൈ: ദക്ഷിണേന്ത്യയില്‍ കൊവിഡ് 19 വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച തമിഴ്‌നാടിന് സഹായ ഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആയിരം പിപിഇകിറ്റുകളും 2000 ത്തോളം എന്‍ 95 മാസ്‌കുകളുമാണ് ഫൗണ്ടേഷന്‍ മുഖേന മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.
കോയമ്പത്തൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ തമിഴ്‌നാട് മന്ത്രി എസ്പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരായണന്‍ ആണ് സാധനങ്ങള്‍ കൈമാറിയത്. അതോടൊപ്പം തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്കുള്ള എന്‍95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരയണനും അനൂപ് ആന്റണിയും ചേര്‍ന്നാണ് മാസ്‌കുകള്‍ കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഐജി പെരിയയ്യ ഐപിഎസിന് കൈമാറിയത്.














Discussion about this post