BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗുജറാത്തിനെ കണ്ട് പഠിക്കെന്ന് സംഘികള്‍, എന്തെല്ലാം ഉപദേശത്തള്ളുകളായിരുന്നു, കേരളം സ്വന്തം വഴി സഞ്ചരിച്ചതുകൊണ്ട് കോവിഡിനെ അതിജീവിക്കാനായി; തുറന്ന് പറഞ്ഞ് എംബി രാജേഷ്

Akshaya by Akshaya
May 9, 2020
in Kerala News
0
ഗുജറാത്തിനെ കണ്ട് പഠിക്കെന്ന് സംഘികള്‍, എന്തെല്ലാം ഉപദേശത്തള്ളുകളായിരുന്നു, കേരളം സ്വന്തം വഴി സഞ്ചരിച്ചതുകൊണ്ട് കോവിഡിനെ അതിജീവിക്കാനായി; തുറന്ന് പറഞ്ഞ് എംബി രാജേഷ്
113
SHARES
39
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് നൂറാം ദിവസം. ഈ നൂറ് ദിവസം തെളിയിച്ചത് ഇന്ത്യയും ഇന്ത്യക്കകത്തുള്ള കേരളവും തമ്മിലുള്ള വ്യത്യാസം കൂടിയാണെന്ന് എംബി രാജേഷ്. കോവിഡ് പ്രതിരോധ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കേരളം.

READ ALSO

ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
3
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

February 5, 2026
5

കേരളത്തിലാണ് ഇന്ത്യയില്‍ തന്നെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെത്. ഒരു ഘട്ടത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലായിരുന്നു. നൂറ് ദിവസങ്ങള്‍ക്കിപ്പുറം കേരളത്തില്‍ ഇനിയുളളത് വെറും 16 രോഗികള്‍ മാത്രമാണ്.

മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവെയ്ക്കുന്നത്. കേരള മോഡല്‍ വാഴ്ത്തപ്പെടുമ്പോള്‍ ഏറെ പേര് കേട്ട ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും പ്രവര്‍ത്തിച്ചതില്‍ നിന്ന് എങ്ങിനെ കേരള സര്‍ക്കാര്‍ വ്യത്യസ്തമാകുന്നു എന്നാണ് ഈ നൂറുദിവസവും തെളിയിക്കുന്നതെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ആദ്യത്തെ കേസ് കേരളത്തില്‍ സ്ഥിരീകരിച്ച് 48 ദിവസത്തിനുശേഷം മാര്‍ച്ച് 19നാണ് ഗുജറാത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് ഗുജറാത്ത് 7013 രോഗികളുമായി ഇന്ത്യയില്‍ രണ്ടാമത്. അവിടെ മരണം 425. മരണ നിരക്കോ? കേരളത്തിന്റെ പത്തിരട്ടി. രോഗമുക്തി നിരക്ക് കേരളത്തിന്റെ ഏതാണ്ട് നാലിലൊന്ന് മാത്രം. മദ്ധ്യപ്രദേശ്, യു.പി. എന്നിവയൊന്നും ഗുജറാത്ത് മാതൃകയോളം വാഴ്ത്തപ്പെട്ടതല്ലാത്തതു കൊണ്ട് ആ പരാജയകഥകള്‍ തല്‍ക്കാലം വിടാമെന്ന് അദ്ദേഹം പറയുന്നു..

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറാം ദിവസം. ഈ നൂറ് ദിവസം തെളിയിച്ചത് ഇന്ത്യയും ഇന്ത്യക്കകത്തുള്ള കേരളവും തമ്മിലുള്ള വ്യത്യാസം കൂടിയാണ്. കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും പ്രവര്‍ത്തിച്ചതില്‍ നിന്ന് എങ്ങിനെ കേരള സര്‍ക്കാര്‍ വ്യത്യസ്തമാകുന്നു എന്നാണ്. ആ വ്യത്യാസത്തിന്റെ അടിസ്ഥാന കാരണമെന്ത് എന്നാണ്. പറയുന്നത് വസ്തുതകളും കണക്കുകളുമാണ്. അതിന്റെ മാത്രം പിന്‍ബലത്തിലാണ്.

1. .മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ രോഗികളുടെ എണ്ണം 536. അതിന്റെ അഞ്ചിലൊന്ന് ( 20%) കേരളത്തില്‍.കേരളം രോഗികളുടെ എണ്ണത്തില്‍ ഒന്നാമത്.
ഇന്ന് രാജ്യത്താകെ 56 342. കേരളത്തില്‍ വെറും 16.
അതായത് ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് നൂറിരട്ടിയിലേറെ പെരുകിയപ്പോള്‍ കേരളത്തില്‍ അഞ്ചിലൊന്ന് കുറഞ്ഞു! അന്ന് 20 % രോഗികള്‍ കേരളത്തിലെങ്കില്‍ ഇന്നുള്ളത് o.o 28% മാത്രം –

2. കേരളത്തിലെ രോഗമുക്തി നിരക്ക് 94.42%. ഇതടക്കം ദേശീയ നിരക്ക് വെറും 29. 36%. കേരളത്തിന്റെ മികവ് ഒഴിവാക്കിയാല്‍ യഥാര്‍ത്ഥ സ്ഥിതി എത്ര ദയനീയം? മരണ നിരക്ക് കേരളത്തില്‍ 0.59 %. ദേശീയ നിരക്ക് 3.36 % അഞ്ചിരട്ടിയിലേറെ.
രോഗമുക്തിയിലും കുറഞ്ഞ മരണ നിരക്കിലും കേരളം ആഗോള ശരാശരികളേക്കാളും മുന്നിലാണ്.കേരളത്തില്‍ മരിച്ചതിന്റെ ഇരുപത്തിരട്ടി മലയാളികള്‍ രോഗബാധയാല്‍ വിദേശത്ത് മരിച്ചിട്ടുണ്ട്.

3. ഗുജറാത്ത് മാതൃകയുടെ കഥയോ? അവിടെ ആദ്യത്തെ കേസ് കേരളത്തില്‍ സ്ഥിരീകരിച്ച് 48 ദിവസത്തിനുശേഷം മാര്‍ച്ച് 19ന്. ഇന്ന് ഗുജറാത്ത് 7013 രോഗികളുമായി ഇന്ത്യയില്‍ രണ്ടാമത്. അവിടെ മരണം 425. മരണ നിരക്കോ? കേരളത്തിന്റെ പത്തിരട്ടി. രോഗമുക്തി നിരക്ക് കേരളത്തിന്റെ ഏതാണ്ട് നാലിലൊന്ന് മാത്രം. മദ്ധ്യപ്രദേശ്, യു.പി. എന്നിവയൊന്നും ഗുജറാത്ത് മാതൃകയോളം വാഴ്ത്തപ്പെട്ടതല്ലാത്തതു കൊണ്ട് ആ പരാജയകഥകള്‍ തല്‍ക്കാലം വിടാം.

4. രാജസ്ഥാന്‍, പഞ്ചാബ് അനുഭവങ്ങള്‍ നോക്കാം. രാജസ്ഥാനില്‍ രോഗികള്‍ കേരളത്തിന്റെ ഏഴിരട്ടി. മരണനിരക്ക് അഞ്ചിരട്ടി. രോഗമുക്തി കേരളത്തിന്റെ പകുതിയില്‍ അല്പം കൂടുതല്‍.പഞ്ചാബിലും രോഗികള്‍, മരണനിരക്ക് എന്നിവ ഇവിടുത്തേക്കാള്‍ വളരെ കൂടുതല്‍. അവിടെ മൂന്നു ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുന്നു.പരിശോധനാ നിരക്ക് ദേശീയ ശരാശരിയായ ദശലക്ഷത്തിന് 818 നേക്കാള്‍ താഴെ. വെറും 754 മാത്രം. കേരളത്തിലിത് 1065.

ഗുജറാത്തിനെ കണ്ട് പഠിക്ക് സോമാലിയന്‍ കേരളമേയെന്ന് സംഘികള്‍ .രാജസ്ഥാന്റേയും പഞ്ചാബിന്റേയും കാലടികള്‍ പിന്തുടരാനും അമേരിക്കയുടെ മിറ്റിഗേഷന്‍ സ്ട്രാറ്റജി കോപ്പിയടിക്കാനും കോണ്‍ഗ്രസ്. എന്തെല്ലാം ഉപദേശത്തള്ളുകളായിരുന്നു.?കേരളം സ്വന്തം ബദല്‍ വഴി സഞ്ചരിച്ചതുകൊണ്ടിപ്പോള്‍ കോവിഡിന്റെ രണ്ടാം ഘട്ടത്തേയും അതിജീവിക്കാനായി. ആ ബദല്‍ വഴി ഒരു ബദല്‍ രാഷ്ട്രീയത്തിന്റേതാണ്.മുതലാളിത്ത നയങ്ങളുടെ വക്താക്കളായ, ലണ്ടനില്‍ നിന്നിറങ്ങുന്ന ‘ദി ഇക്കോണമിസ്റ്റ് ‘ എന്ന വിഖ്യാത വാരികയുടെ ഏറ്റവും പുതിയ ലക്കം അതു പറയുന്നുണ്ട്.വിയത് നാമിന്റേയും കേരളത്തിന്റെയും കോവിഡ് വിരുദ്ധ പോരാട്ടത്തിലെ മികവിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും.കോവിഡിനു ശേഷം ലോകമത് കൂടുതല്‍ വിപുലമായും ആഴത്തിലും ചര്‍ച്ച ചെയ്യും.കോവി ഡാനന്തര ലോകത്തിന് എന്തായാലും പഴയ വഴിയിലൂടെ ഏറെക്കാലം സുഗമമായി സഞ്ചരിക്കാനാവില്ലല്ലോ.

Tags: corona virusFB POSTgujaratIndiaKeralaMB Rajesh

Related Posts

health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
Load More
Next Post
എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല, അറിയാത്തത് അറിയില്ലെന്ന് പറയും, അയാള്‍ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ്

എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല, അറിയാത്തത് അറിയില്ലെന്ന് പറയും, അയാള്‍ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ്

covid certificate | Bignewslive

17കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍; മാതാപിതാക്കള്‍ക്കുമെതിരെ കേസ്

പ്രതിഫലം 25 ശതമാനം കുറച്ച് തമിഴ് സംവിധായകന്‍ ഹരി; അഭിനന്ദിച്ച് തമിഴ് സിനിമാലോകം

പ്രതിഫലം 25 ശതമാനം കുറച്ച് തമിഴ് സംവിധായകന്‍ ഹരി; അഭിനന്ദിച്ച് തമിഴ് സിനിമാലോകം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

4 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

6 hours ago
8
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

20 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version