ന്യൂഡല്‍ഹി: 21 ദിവസത്തെ ലോക്ക് ഡൗണ്‍ തീരുന്നതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി റെയില്‍വേ. ഏപ്രില്‍ 15 മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക് ഡൗണ്‍ കഴിയുന്നതോടെ ഏപ്രില്‍ 15 മുതല്‍ മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ സോണുകള്‍ക്ക് റെയില്‍വേ നിര്‍ദേശം നല്കി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ട്രെയിനുകളുടെ വിശദാംശങ്ങളും, സര്‍വ്വീസുകളുടെ എണ്ണം തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചര്‍ച്ചയായത്.
ഇതിനുപിന്നാലെയാണ് റെയില്‍വേ വിശദീകരണം നല്‍കിയത്. ‘പാസഞ്ചര്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ഒരു ആലോചനയും നടന്നിട്ടില്ല. തുടര്‍നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തും’- എന്ന് റെയില്‍വേയുടെ ട്വീറ്റില്‍ പറയുന്നു.
അതേസമയം റെയില്‍വേയില്‍ ജീവനക്കാരെ വിന്യസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ട്രെയിന്‍ സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചത്.
Discussion about this post