അബുദാബി: കൊവിഡ് 19 വൈറസ് ബാധിച്ച് യുഎഇയില്‍ ഒരാള്‍ കൂടി മരിച്ചു. 53 വയസുള്ള അറബ് വനിതയാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 10 ആയി ഉയര്‍ന്നു. ഇന്ന് 241 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1505 ആയി.
അതെസമയം ഇന്ന് 17 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 125 പേര്‍ക്കാണ് രോഗം ഭേദമായത്. എന്നാല്‍, രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നത് ആണെന്നും മുന്‍കരുതലെടുക്കാതെ ആരും പുറത്തിറങ്ങരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ബുധന്‍ മുതല്‍ ശനി വരെയുള്ള നാല് ദിവസത്തിനിടെയാണ് ദുബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായത്. നാല് ദിവസത്തില്‍ 841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post