അബുദാബി: അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താമസക്കാര്‍ക്ക് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹബ്ഷാന്‍, ലിവ, അസബ്, ഹമ്മിം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ പൊടിക്കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത 2000 മീറ്ററില്‍ കുറവായിരിക്കുമെന്ന് മുന്നറിയിപ്പിലുണ്ട്.
കൂടാതെ ഇന്ന് രാത്രി 8 മണിക്ക് ശേഷം തീരദേശ മേഖലകളിലും ചില ഉള്‍പ്രദേശങ്ങളിലും പൊടിക്കാറ്റ് ശക്തിയായി വീശിയടിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 45കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുന്നത്. ഇതോടെ വാഹനമോടിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post