ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിക്ക് ദുബായിയില്‍ ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വേക്ക് മെഷീന്‍ ആന്‍ഡ് ടൂള്‍സ് ജീവനക്കാരനാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Discussion about this post