അഹമ്മദാബാദ്: നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷനും ഇല്ലാതെ നിരത്തിലൂടെ പാഞ്ഞ രണ്ട് കോടിയുടെ ആഢംബര കാറിന് 9,80,000 രൂപ പിഴയിട്ട് അഹമ്മദാബാദ് മോട്ടോര്‍ വാഹനവകുപ്പ്. പോലീസ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പോര്‍ഷെയുടെ രണ്ട് കോടി രൂപ വിലയിലുള്ള 911 സ്പോര്‍ട്സ് കാറാണ് രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാതെ അധികൃതര്‍ക്ക് മുന്നില്‍ കുടുങ്ങിയത്.
രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അതിന് തയാറായില്ല. ഇതോടെയാണ് ഇത്രയും വലിയ തുക പിഴയിട്ടത്. ‘നിയമലംഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വാഹനം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്നവരുടെ കൈവശം രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയുമായിരുന്നു’ പോലീസ് മേധാവി തേജസ് പട്ടേല്‍ പറയുന്നു.
ഈ വാഹനത്തിന് വരുന്ന ടാക്സും പിഴയും മറ്റ് ചാര്‍ജുകളും കണക്കുകൂട്ടിയാണ് ഇത്രയും തുക പിഴയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പണം ആര്‍ടി ഓഫീസില്‍ അടച്ച് രസീത് ഹാജരാക്കിയാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
During a routine checking in Ahmedabad West. Porsche 911 was caught by PSI MB Virja. The vehicle had No Number Plate and Valid Documents. Vehicle detained and slapped fine of Rs. 9 Lakh 80 Thousand (9,80,000 INR). #AhmedabadPolice #Rules4All pic.twitter.com/runtd5k8dX
— Ahmedabad Police (@AhmedabadPolice) November 29, 2019
Discussion about this post