ചെന്നൈ: ഭിന്നശേഷിക്കാരനായ യുവാവുമൊത്തുള്ള ചിത്രം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി തമിഴ് സിനിമാ സംവിധായകൻ എആർ മുരുഗദോസ്. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എത്തിയ ഭിന്നശേഷിക്കാരനും ചിത്രകാരനുമായ പ്രണവെന്ന യുവാവുമൊന്നിച്ച് സമയം ചെലവഴിച്ചതിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി പങ്കുവെച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇരുകൈകളുമില്ലാത്ത യുവാവ് കാലുകൊണ്ട് തനിക്ക് ഒപ്പം ചേർന്ന് നിന്ന് സെൽഫി എടുത്തതുൾപ്പടെയുള്ള ചിത്രങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചിരുന്നത്. യുവാവിന് ഷേയ്ക്ക്ഹാൻഡിന് പകരം കാലുപിടിച്ച് കുലുക്കിയതും ഏറെ ഹൃദയസ്പർശിയായിരുന്നു. തുടർന്ന് നിരവധി പേരാണ് മുഖ്യമന്ത്രിക്കും യുവാവിനും ആശംസകൾ നേർന്ന് രംഗത്തു വന്നത്.
ഇതിനുപിന്നാലെയാണ് സംവിധായകൻ എആർ മുരുഗദോസ് മുഖ്യമന്ത്രി പിണറായിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് എന്തൊരു മനുഷ്യൻ എന്നാണ് പിണറായി വിജയനെ മുരുഗദോസ് വിശേഷിപ്പിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് മുരുഗദോസ് കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിക്കൊപ്പം യുവാവ് നിൽക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.
കഴിഞ്ഞദിവസം നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയസ്പർശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ് ആലത്തൂർ സ്വദേശിയായ ചിത്രകാരൻ കൂടിയായ പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയത്.
What a Man
https://t.co/J3QIGcjak9
— A.R.Murugadoss (@ARMurugadoss) November 12, 2019
Discussion about this post