കണ്ണൂർ: മണിപ്പൂർ കലാപ കേസ് പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ. തലശ്ശേരിയിൽ നിന്നാണ് മെയ്തെയ് വിഭാഗത്തിലെ യുവാവിനെ എൻഐഎ പിടികൂടിയത്. രാജ്കുമാർ മൈപാക് സംഘാണ് പിടിയിലായത്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. കേരള പൊലീസിനെ അറിയിക്കാതെയാണ് എൻഐഎയുടെ നീക്കം.
Discussion about this post