തൃപ്പൂണിത്തുറ: വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. തൃപ്പൂണിത്തുറ പെരീക്കാട് ആണ് സംഭവം. എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ ആണ് മരിച്ചത്.
59 വയസ്സായിരുന്നു. പൊള്ളലേറ്റ മകന്‍ കരുണ്‍ (16) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. താമസിച്ചിരുന്ന വാടക വീടിനാണു ഇയാള്‍ തീവച്ചത്. കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയല്‍ക്കാരെത്തി തീകെടുത്തുകയായിരുന്നു.
അയൽക്കാരെ കണ്ടതോടെ പ്രകാശന്‍ പുറത്ത് മരത്തില്‍ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേര്‍ന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
വഴക്കിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ രാജേശ്വരി വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്. അതേസമയം, ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Discussion about this post