ബംഗളൂരു: മികച്ച വാഗ്ദാനം ലഭിച്ചാല്‍ ബിജെപിയില്‍ ചേരുമോ എന്ന ചോദ്യം ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. കര്‍ണാടക വര്‍ക്കിംഗ് പ്രസിഡണ്ട് ഈശ്വര്‍ ഖന്ദ്രെയാണ് നേതാവിനെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയുടെ ഹൈക്കമാന്റ് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ഇനിയും അത് തുടരേണ്ടതില്ലെന്നും കോണ്‍ഗ്രസിലേക്ക് വരൂ എന്നാണ് ഈശ്വര്‍ ഖന്ദ്രെ യെദ്യൂരപ്പയോട് പറഞ്ഞത്.
മികച്ച വാഗ്ദാനം ലഭിച്ചാല്‍ ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണമെന്നോണമായിരുന്നു നേതാവിന് പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചത്. അത്തരമൊരു ചോദ്യം ഉയരേണ്ട ഒരു കാര്യവുമില്ല. യെദിയൂരപ്പ വന്ന് ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരൂ, അദ്ദേഹം തന്റെ പാര്‍ട്ടിയില്‍ നിന്ന് വലിയ അപമാനമാണ് നേരിടുന്നത്- ഈശ്വര്‍ ഖന്ദ്രെ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൂടിക്കാഴ്ചക്കുള്ള അവസരം നിഷേധിച്ചുവെന്നും ഈശ്വര്‍ ഖന്ദ്രെ ആരോപിച്ചു. പ്രളയ ദുരിതത്തില്‍ അകപ്പെട്ട മനുഷ്യരുടെ കാര്യം പറയാന്‍ സംസ്ഥാനത്തെ ഏഴ് കോടി മനുഷ്യരെ പ്രതിനീധികരിച്ചാണ് അദ്ദേഹം എത്തിയതെന്നും ഈശ്വര്‍ ഖന്ദ്രെ കൂട്ടിച്ചേര്‍ത്തു. ഇനിയും എന്തിന് അദ്ദേഹം ആ പാര്‍ട്ടിയില്‍ തുടരണം. അദ്ദേഹത്തിന് ആത്മാഭിമാനം ഉണ്ടെങ്കില്‍ അദ്ദേഹം ബിജെപി വിടുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
Discussion about this post