ന്യൂഡൽഹി: ഡൽഹിയിൽ വൻ തീപ്പിടുത്തം. സദർബസാറിലെ കടയ്ക്കുള്ളിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയുടെ 10 യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.
നിലവിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലുമണിയോടെയാണ് അഗ്നിരക്ഷാ സേനയ്ക്ക് തീപിടിത്തം സംബന്ധിച്ച വിവരം ലഭിക്കുന്നത്.
ഒന്നാം നിലയിലാണ് തീ പടർന്നിരിക്കുന്നത്. പ്രദേശത്തെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
അടുത്ത കടകളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാ സേന ശ്രമം നടത്തുകയാണ്. സെൻട്രൽ ഡൽഹിയിലെ തിരക്കേറിയ മാർക്കെറ്റുകളിലൊന്നാണ് സദർബസാർ.
















Discussion about this post