പാറശ്ശാല: ആറയ്യൂരില് യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഓരാള് കൂടി പിടിയില്‍. ആറയ്യൂര്‍ സ്വദേശി വിനുവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാലാം പ്രതിയായ ആറയ്യൂര്‍ സ്വദേശി കടമ്പാട്ട് പുത്തന്‍വീട്ടില്‍ പത്മാഗിരീഷ് (29) ആണ് പിടിയിലായത്.
സംഭവത്തില്‍ ആറയ്യൂര്‍ സ്വദേശി ഷാജിയാണ് ഒന്നാം പ്രതി. കൊലയുടെ തെളിവ് നശിപ്പിച്ചതിനാണ് പത്മാഗിരീഷ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ചതിന് പുറമേ ഇയാള്‍ സംഭവദിവസവും അതിനടുത്ത ദിവസങ്ങളിലും ഷാജിയോടൊപ്പം കൊലപാതകം നടന്ന വീട്ടില്‍ വന്നിട്ടുള്ളതായും പോലീസ് കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയശേഷം ഷാജിയോടൊപ്പം ഈയാളും ഒളിവില്‍പ്പോവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞുവന്ന പത്മഗിരീഷിനെ ആറയ്യൂരിലേക്കു വിളിച്ച ഫോണ്‍കോള്‍ മുഖേനയാണ് പോലീസ് കണ്ടെത്തി പിടികൂടിയത്. സംഭവത്തിലെ പ്രധാന പ്രതിയായ ഷാജി ഇപ്പോഴും ഒളിവിലാണ്.
Discussion about this post