റോഡ് മുറിച്ച് കടക്കുന്നതിനിടെ ദമ്പതികളും കുഞ്ഞും രക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു അപകടം.ദമ്പതികളും കുഞ്ഞും റോഡ് മുറിച്ച് കടക്കുന്നതിനിടെ രക്ഷുപ്പെട്ടു. എന്നാല്‍ ഇതിന് പിന്നാലെ ഉണ്ടായത് വന്‍ അപകടം. അപകട ദൃശ്യം സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. ചുവപ്പ് സിഗ്നല്‍ കണ്ട ദമ്പതികള്‍ കുഞ്ഞുമായി റോഡ് മുറിച്ച്കടക്കുകയായിരുന്നു. എന്നാല്‍ സിഗ്നല്‍ വെട്ടിച്ച് എസ്യുവി കടന്നു വന്നതാണ് അപകടത്തിന് കാരണമായത്.
ഫിനിക്സിലാണ് സംഭവം. ഒരു അപകടം ഒഴിവായതിന് പിന്നാലെയാണ് മറ്റൊരു അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുകയായിരുന്നു ദമ്പതികളും കുഞ്ഞും. എന്നാല്‍ സിഗ്നല്‍ വകവെക്കാതെ ഒരു കാര്‍ അതി വേഗതയില്‍ വരുകയായിരുന്നു ഇതിന് പിന്നാലെ മറ്റൊരു ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതില്‍ നിന്നും തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. എന്നാല്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്.
എസ്യുവി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സ്ത്രീയും അവിടുന്ന് വേഗം സ്ഥലം വിടാന്‍ ശ്രമിച്ചെങ്കിലും ദൃക്സാക്ഷിയായ ഒരാള്‍ ഇവരെ തടഞ്ഞു. ഒവെസോ എന്നാണ് കാര്‍ ഓടിച്ചയാളുടെ പേര്. മദ്യലഹരിയില്‍ കാര്‍ ഓടിച്ച ഇയാളെ ഫിനിക്സ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന സ്ത്രീക്ക് ചെറിയ രീതിയിലുള്ള പരിക്കുകളുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post