തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘം; മൂന്നംഗ പ്രൊഫഷണല്‍ സംഘത്തിന് പിന്നാലെ പോലീസ്
കൊച്ചി: തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ...







