നിരോധനാജ്ഞ ലംഘിച്ചു; തിരുവനന്തപുരത്ത് അമ്പതോളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ...