ഞാന്‍ മാസ്‌ക് ധരിക്കുമോ എന്ന് ഉറപ്പില്ല, അതുകൊണ്ട് ആരേയും മാസ്‌ക് ധരിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കില്ല; കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ ജനങ്ങളോട് ട്രംപ്
വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് യുഎസില്‍ ദിനംപ്രതി നിരവധി പേരുടെ ജീവനാണ് കവര്‍ന്നെടുക്കുന്നത്. അതിനിടെ മാസ്‌ക് ധരിക്കാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ...










