കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. മറ്റേജ് പൊപ്ലാറ്റ്നിക്ക് രണ്ട് ഗോളും സഹല്‍ അബ്ദുള്‍ സമദ് ഒരു ഗോളും നേടി. ജയത്തോടെ ഡല്‍ഹി ഡൈനാമോസിന് മറികടന്ന് പോയിന്റ് നിലയില്‍ എട്ടാമത് എത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
23ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ പൊപ്ലാറ്റ്നിക്ക് ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ 55ാം മിനിറ്റില്‍ പൊപ്ലാറ്റ്നിക്ക് രണ്ടാം ഗോള്‍ നേടി. തുടര്‍ന്ന് 71ാം മിനിറ്റില്‍ സമദും ചെന്നെയുടെ ഗോള്‍ വല കുലുക്കി. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സീസണില്‍ മഞ്ഞപ്പടയുടെ രണ്ടാം ജയം മാത്രമാണിത്. എട്ട് സമനിലയും ആറ് തോല്‍വിയും ടീമിനുണ്ട്.
















Discussion about this post