കൊല്‍ക്കത്ത: കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍. സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്.
മത്സരത്തിൻറെ ഇരുപതാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി മലയാളി താരം പിവി വിഷ്ണുവും 72ാം മിനിറ്റില്‍ ഹിജാസ് മഹറുമാണ് രണ്ടാം ഗോള്‍ നേടിയത്.
അതേസമയം, മത്സരത്തിൻ്റെ 84ആം മിനിറ്റില്‍ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോള്‍ നേടിയിരുന്നു. എന്നാൽ സമനില ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
കേരളാ ബ്ലാസ്റേഴ്‌സ് 18 മത്സരങ്ങളില്‍ 21 പോയിൻ്റാണ് നേടിയത്. എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ 11ാം സ്ഥാനത്താണ്.
Discussion about this post