കാബൂൾ: ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് റാഷിദ് ഖാൻ. ഒക്ടോബറിൽ യുഎഇയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ച ടീമിൽ താരത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

വെറ്ററൻ താരങ്ങളായ ഷാപുർ സദ്രാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളർ ഹമീദ് ഹസ്സനെയും ഉൾപ്പെടുത്തിയ ടീമാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്.

ഈ വർഷം ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് യുഎഇയിൽ ലോകകപ്പ്. ക്യാപ്റ്റനും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയിൽ, ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എസിബി മീഡിയ പ്രഖ്യാപിച്ച ടീമിനായി സെലക്ഷൻ കമ്മിറ്റിയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും (എസിബി) എന്റെ സമ്മതം വാങ്ങിയിട്ടില്ല. ഇതിനാൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ഞാൻ തീരുമാനിക്കുന്നു.”, -റാഷിദ് ട്വിറ്ററിൽ വ്യക്തമാക്കി.
🙏🇦🇫 pic.twitter.com/zd9qz8Jiu0
— Rashid Khan (@rashidkhan_19) September 9, 2021
















Discussion about this post