ഹെല്‍മറ്റ് വയ്ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് ഭൂരിഭാഗം ആളുകളും. പിന്നെ പോലീസിനെ പേടിച്ച് വെയ്ക്കുന്നു അത്രതന്നെ. ചില വിരുതന്‍മാര്‍ ഹെല്‍മറ്റ് വയ്ക്കാതെ പോലീസിനെ പറ്റിച്ച് കടന്ന് കളയുകയും ചെയ്യുന്നു. എന്നാല്‍ ചിന്തിക്കാത്ത ഒരു കാര്യം ഇത്തരം ഹെല്‍മറ്റുകള്‍ നമ്മളുടെ സുരക്ഷയ്ക്കു തന്നെയാണെന്ന് എന്നുള്ളതാണ്.
ഹെല്‍മറ്റ് വെച്ചതുകൊണ്ടു മാത്രം മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രാജ് തിലക് റൗഷന്‍ എന്ന നാഗ്പൂരിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ട്രക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയില്‍ യുവാവ് വണ്ടിക്കടിയിലേക്ക് വീഴുകയായിരുന്നു. ഹെല്‍മറ്റിനു മുകളിലൂടെ ടയര്‍ കയറിയിറങ്ങുന്നുണ്ട്.
വീഡിയോ കാണാം…
Watch how Helmet helped him#roadsafety pic.twitter.com/cL1tpYK6XZ
— Raj Tilak Roushan, IPS (@rtr_ips) January 10, 2019
















Discussion about this post